മലപ്പുറം ജില്ലയിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ സാമൂഹികമായ സത്യം വിളിച്ചു പറഞ്ഞതിൽ വിളറി പൂണ്ട് എസ് എൻ ഡി പി യോഗത്തിൻ്റെ ആദരണീയനായ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളുടെ കോലം മലപ്പുറത്തെ മുസ്ലിം ലീഗ് യൂത്ത് പ്രവർത്തകർ കത്തിച്ചതിൽ പ്രതിഷേധിച്ച് പറവൂർ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ള എ.കെ. ആന്റണിയും വി..എസ്. അച്യുതാനന്ദനും ഈ യാഥാർത്ഥ്യങ്ങൾ വർഷങ്ങൾക്കു മുൻപേ ചൂണ്ടിക്കാണിച്ച സമയത്ത് ഇത്തരം പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഇല്ലാതിരുന്ന ലീഗ് യോഗത്തിന്റെ ജനറൽ സെക്രട്ടറി വസ്തുതകൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുകയും സമൂഹത്തിൽ ജനറൽ സെക്രട്ടറിയുടെ കോലം കത്തിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ പിന്നോക്ക ജനവിഭാഗങ്ങളെ വീണ്ടും അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള ബോധപൂർവമായ ശ്രമമാണെന്ന് യൂണിയൻ സെക്രട്ടറി ഷൈജു മനക്കപ്പടി പറഞ്ഞു. കപട മതേതരവാദം കൈമുതലായി കൊണ്ട് നടക്കുന്ന മുസ്ലിം ലീഗിന്റെ പ്രവണത കണ്ടു നിൽക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് അതിനെ ചെറുത്തു തോൽപ്പിക്കുവാൻ പറവൂർ എസ്. എൻ. ഡി. പി. യൂണിയൻ മുന്നിട്ടിറങ്ങുമെന്നും യൂണിയൻ പ്രസിഡന്റ് സി എൻ രാധാകൃഷ്ണൻ പ്രതിഷേധ മീറ്റിംഗ് ഉൽഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ ശ്രീ പി എസ് ജയരാജ് , എം പി ബിനു , ഡി ബാബു , കൗൺസിലർമാരായ കെ ബി സുഭാഷ്, ഡി പ്രസന്നകുമാർ , വി എൻ നാഗേഷ് , ടി എം ദിലീപ് , വി പി ഷാജി, കണ്ണൻ കൂട്ടുകാട് എന്നിവരും വനിതാ യൂത്ത് മൂവ് മെന്റ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും ശാഖാഭാരവാഹികളും നേതൃത്വം നൽകി.
എസ് എൻ ഡി പി യോഗം നോർത്ത് പറവൂർ യൂണിയനിൽ പ്രതിഷേധ പ്രകടനം നടത്തി
