എസ്. എൻ. ഡി. പി യോഗം ചിറ്റാറ്റുകര മേഖല ശ്രീനാരായണ ദർശനോത്സവം ചക്കുമശേരി കൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ നടന്നു. യോഗം ദേവസം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.പറവൂർ യൂണിയൻ ചെയർമാൻ സി.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ഷീബ ടീച്ചർ ഗുരുദേവസന്ദേശം നൽകി. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, ഡയറക്ടർമാരായ പി.എസ് ജയരാജ്, എം.പി ബിനു, ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ഭാരവാഹികളായ കെ.ബി സുഭാഷ്, വി.എൻ നാഗേഷ്, എം.എസ് ശ്രീകുമാർ, കെ.ജി ശശിധരൻ, കണ്ണൻ കൂട്ടുകാട്, ടീം എം ദിലീപ്, പി. എസ് ബിനീഷ്കുമാർ എന്നിവർ സംസാരിച്ചു. കൊടിമര ജാഥ , പ്രസാദ ഊട്ട്, പ്രഭാഷണം, കലാപരിപാടികൾ, തിരുവാതിര, കൈകൊട്ടിക്കളി എന്നിവയും നടന്നു.
ചിറ്റാറ്റുകര മേഖല ശ്രീ നാരായണ ദർശനോത്സവം
