ഗ്വാങ്ഡോങ്: സ്മാര്‍ട്ട്ഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫ്ലാഗ്ഷിപ്പ് ഫോള്ഡബിളാവാന് ഒപ്പോ ഫൈന്‍ഡ് എന്‍5. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫെബ്രുവരി മാസത്തിലായിരിക്കും ഒപ്പോ ഫൈന്‍ഡ് എന്‍5 ചൈനയില്‍ അവതരിപ്പിക്കുക. 2023ല്‍ പുറത്തിറങ്ങിയ ഒപ്പോ ഫൈന്‍ഡ് എന്‍3യുടെ പിന്‍ഗാമിയാണ് ഫൈന്‍ഡ് എന്‍5.