തിരുവനന്തപുരം: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി. നിലവിൽ ബലാത്സംഗ കേസിൽ ജാമ്യത്തിലാണ് സിദ്ദിഖ്. ഈ മാസം 19 മുതൽ അടുത്തമാസം 18 വരെയാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. സിദ്ദിഖിനെതിരെ യുവനടിയാണ് ബലാത്സംഗ പരാതി നൽകിയത്. നടിയുടെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയെടുത്തിരുന്നു.
നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി
