തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് എൻജിനീയർ പിടിയിൽ. തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനീയർ അജി ടി സി ആണ് പിടിയിലായത്. സ്കൂളിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടി മാനേജറോഡ് ഇയാള്‍ 1,00,000 രൂപ ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി പണം വാങ്ങാൻ എത്തിയ ഇടനിലക്കാരനും വിജിലൻസിന്‍റെ പിടിയിലായി. കോൺട്രാക്ടറും എൻജിനീയറുടെ സുഹൃത്തുമായ റോഷനാണ് പണം വാങ്ങാൻ എത്തിയത്. കുമ്പങ്കൽ ബി ടി. എം എൽ പി സ്കൂളിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാനാണ് അസിസ്റ്റൻ്റ് എൻജിനീയർ കൈക്കൂലി ആവശ്യപ്പെട്ടത്.