റിയാദ്: സൗദി എയർലൈൻസ് റിയാദ്-ജിദ്ദ-കരിപ്പൂർ സർവീസ് 2026 ജനുവരി 1-ലേക്ക് മാറ്റി.ഒക്ടോബർ 28-ന് ആരംഭിക്കാനിരുന്ന സർവീസ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് നീട്ടിവെചിരിക്കുന്നത്.നിലവിലെ സാഹചര്യമനുസരിച്ച്, എയർ ഇന്ത്യ എക്സ്പ്രസിനാണ് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ചുമതലകൾ കൈകാര്യം ചെയ്യാൻ സാധിക്കുക. എന്നാൽ, ഇതിനായുള്ള കരാർ ക്രമീകരിക്കുന്നതിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ കാലതാമസം വരുത്തിയതാണ് സർവീസ് വൈകാൻ കാരണം.
സൗദി എയർലൈൻസ് റിയാദ്-ജിദ്ദ-കരിപ്പൂർ സർവീസ് 2026 ജനുവരി 1-ലേക്ക് മാറ്റി
