ഗാലക്‌സി എസ് സീരീസ്, സെഡ് സീരീസ്, എ സീരീസ് സ്മാർട്ട്‌ഫോണുകളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 41% വരെ കിഴിവ് ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, വെയറബിൾസ് എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 65% വരെ കിഴിവ് തെരഞ്ഞെടുത്ത റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയിൽ 43% വരെയും വിൻഡ്‌ഫ്രീ™ എസികളിൽ 58% വരെയും കിഴിവ് നിയോ ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി, ഒഎൽഇഡി, ക്യുഎൽഇഡി, ദി ഫ്രെയിം, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി തുടങ്ങിയ ടെലിവിഷൻ മോഡലുകൾക്ക് 48% വരെ കിഴിവ്
കൊച്ചി, മെയ് 8, 2025: ഈ വേനൽക്കാലത്ത് തങ്ങളുടെ ബ്ലോക്ക്ബസ്റ്റർ വിൽപ്പനയായ ഫാബ് ഗ്രാബ് ഫെസ്റ്റ് തിരിച്ചുകൊണ്ടുവന്ന് ആവേശം ആളിക്കത്തിക്കുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്. മെയ് 1 മുതൽ ആരംഭിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഷോപ്പിംഗ് ആഘോഷം സാംസങ്.കോം, സാംസങ് ഷോപ്പ് ആപ്പ്, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ എന്നിവയിൽ മാത്രമായി ലഭ്യമായ സാംസങ്ങിന്റെ അത്യാധുനിക ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണികൾക്ക് അതിശയിപ്പിക്കുന്നതും പരിമിതകാലത്തേക്കുള്ളതുമായ ഡീലുകൾ നൽകുന്നു.സ്മാർട്ട്‌ഫോണിനും ലാപ്‌ടോപ്പിനും ആകർഷകമായ ഡീലുകൾ സെയിൽ ആരംഭിക്കുന്നതോടെ സാംസങ് ഗാലക്‌സി എസ്, ഗാലക്‌സി സെഡ്, ഗാലക്‌സി എ സ്മാർട്ട്‌ഫോൺ പരമ്പരകളുടെ തെരഞ്ഞെടുത്ത മോഡലുകളിൽ ഉപഭോക്താക്കൾക്ക് 41% വരെ കിഴിവ് ആസ്വദിക്കാം.
ഏറ്റവും പുതിയ ഫോൾഡബിളുകളോ ശക്തമായ ക്യാമറ കേന്ദ്രീകൃത മോഡലുകളോ ഏതുമാകട്ടെ എല്ലാ സാങ്കേതികവിദ്യാ പ്രേമികൾക്കും അനുയോജ്യമായ എന്തെങ്കിലും ഒരു ഉൽപ്പന്നം ഉണ്ട്. കൂടാതെ, തെരഞ്ഞെടുത്ത ഗാലക്‌സി ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, വെയറബിളുകൾ എന്നിവ 50% വരെ കിഴിവിൽ ലഭ്യമാകും. നിങ്ങളുടെ ഗാലക്‌സി ഇക്കോസിസ്റ്റത്തെ സമ്പൂർണമാക്കാൻ പറ്റിയ സമയമാക്കി മാറ്റുന്നു ഇത്.
അത് മാത്രമല്ല, സുഗമവും വൈവിധ്യപൂർണ്ണവുമായ ടാബ്‌ലെറ്റ് പോലുള്ള അനുഭവം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുത്ത ഗാലക്‌സി ബുക്ക്5, ബുക്ക്4 ലാപ്‌ടോപ്പുകളിൽ 35% വരെ കിഴിവ് നേടാനും ഗാലക്‌സി എഐ ഉപയോഗിച്ച് അവരുടെ വർക്ക്ഫ്ലോ മെച്ചപ്പെടുത്താനും കഴിയും.പുതിയ ഗാലക്‌സി ടാബ് എസ്10എഫ്ഇ സീരീസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2999 രൂപ വിലയുള്ള കേബിൾ ഇല്ലാത്ത 45ഡബ്ല്യു ചാർജർ സൗജന്യമായി ലഭിക്കും.