ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, സിനിമാതാരം സോനു സുദ് എന്നിവർക്ക് അനധികൃത ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇ ഡി നോട്ടീസ്. നേരത്തെ വാതുവെപ്പു കേസകളുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്ന യെയും ചോദ്യം ചെയ്തിരുന്നു. നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതു മുതൽ കോടികളുടെ നികുതിവെട്ടിപ്പ് വരെ അനധികൃത ബെറ്റിങ് ആപ്പുകൾക്കെതിരെ ഇ ഡി ആരോപിക്കുന്നുണ്ട്. കള്ളപ്പണം വെളിപ്പിക്കൽ, നിരോധന നിയമം ലംഘിച്ചുള്ള ഇടപാടുകൾ നടന്നോ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത് .
ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ യുവരാജിനും, ഉത്തപ്പക്കും, സോനു സൂദിനും ഇ.ഡി നോട്ടീസ്
