ലൈംഗികപീഡന കേസില്‍ പ്രതിയായ കൊല്ലം എംഎല്‍എ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദം. പ്രതിപക്ഷ സംഘടനകളെ കൂടാതെ ഇടതുമുന്നണിയില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഐ രാജി വേണം എന്ന സന്ദേശം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ പതിവ് സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. നിലവില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന തീരുമാനമാണ് സിപിഎമ്മിനുള്ളിത്. ഇതില്‍ മാറ്റം വരാനുള്ള സാധ്യത കുറവാണ്.
തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്ന മുകേഷ് ഇന്ന് മടങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് യാത്ര. എംഎല്‍എ ബോര്‍ഡ് ഓഴിവാക്കിയാണ് യാത്ര ചെയ്യുന്നത്.