പറവൂർ: കുത്തകൾക്കെതിരായ സമരം ശക്തമാക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര. എറണാകുളം ജില്ലാ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏതാനും വരുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടുകളാണ് തുടരുന്നത്. ഇതുമൂലം രാജ്യത്തെ ചെറുകിട വ്യാപാരരംഗത്തെ 4 കോടി സംരംഭകരും 16 കോടി വരുന്ന തൊഴിലാളികളടക്കം ഇരുപത് കോടി ജനങ്ങളുെടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. സാധരണക്കാരായ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നയം സർക്കാരുകൾ തിരുത്തിയിലെങ്കിൽ അതിശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് രാജു അപ്സര മുന്നറിയിപ്പു നൽകി. ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ് റിപ്പോർട്ടും, ട്രഷറർ സി. എസ് അജ്മൽ കണക്കും അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, വൈസ് പ്രസിഡൻ്റുമാരായ എം.കെ.തോമസ് കുട്ടി, കെ.വി.അബ്ദുൽ ഹമീദ്, എ.ജെ. ഷാജഹാൻ, അഹമ്മദ് ഷരീഫ്, സെക്രട്ടറിമാരായ സണ്ണി പൈമ്പിള്ളി, ബാപ്പു ഹാജി, സബിൽ രാജ്, ജോജിൻ. ടി. ജോയി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി പി സി ജേക്കബ് (പ്രസിഡന്റ്), അഡ്വ. എ ജെ റിയാസ് (ജനറൽ സെക്രട്ടറി), സി. എസ് അജ്മൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി വി എം ലത്തീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.