റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് ചിത്രീകരിച്ചാൽ 1000 രൂപ പിഴ

ചെന്നൈ: ഇത് റീൽസുകളുടെ കാലമാണ്. സ്ഥലവും പരിസരവും അറിയാതെ റീലിസ് എടുക്കുന്നവരാണ് നമ്മുടെ ചുറ്റിലുമുള്ളത്. റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് വേണ്ട എന്ന തീരുമാനത്തിലാണ് അധികൃതർ.റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ എന്നി ഇടങ്ങളിൽ റീല്‍സ് ചിത്രീകരിക്കുന്നത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കിയത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *