നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ നിർദ്ദേശിച്ച് കോടതി

Uncategorized

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു കോടതി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് സമർപ്പിച്ച കു​റ്റപത്രത്തിന് മറുപടി നൽകാനാണ് കോടതി നിർദ്ദേശിചിരിക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മേയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം 25ന് കേസ് പരിഗണിച്ചപ്പോൾ ഇഡിയുടെ കു​റ്റപത്രം അപൂർണമാണെന്ന് ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ തന്നെ ആ കു​റ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്ക് നോട്ടീസ് അയക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *