ദോഹ : ഖത്തറിൽ ഹൃസ്വ സന്ദർശനാർത്ഥം എത്തിയ കെപിസിസി ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലയിലെ കരുത്തനായ നേതാവുമായ അജയ് മോഹനനുമായി ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ ഭാരവാഹികൾ സൗഹൃദ കൂടിക്കാഴ്ച നടത്തി.സംഘടനയുടെ ആഭ്യന്തര അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിച്ചുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മിന്നുന്ന വിജയം നേടുന്നതിനായി എല്ലാ പ്രവർത്തകരുടെയും ഐക്യദാർഢ്യവും സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു.സൗഹൃദ സംഭാഷണത്തിൽ ജില്ലാ പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ, ഇർഫാൻ പകര, വസീം, സൈതലിക്കുട്ടി എന്നിവർ പങ്കെടുത്തു.
ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി അജയ് മോഹനനുമായി കൂടിക്കാഴ്ച നടത്തി
