പാർലമെന്റിൽ മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി

Breaking Kerala Local News

ന്യൂഡൽഹി: രാജ്യത്തിന് പുതിയ ഊർജം നൽകുന്നതാകും ബജറ്റെന്നും ചരിത്രപരമായ ബില്ലുകൾ ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. തന്റെ മൂന്നാം സർക്കാരിലെ മൂന്നാം സമ്പൂർണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം രാജ്യം സമ്പൂർണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തി പകരലാണ്. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *