വത്തിക്കാന്‍ സിറ്റി: ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി അമേരിക്കയിലെ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. പോപ്പ് ലിയോ പതിനാലാമന്‍ എന്ന നാമമാണ് അദ്ദേഹം സ്വീകരിചിരിക്കുന്നത്. വടക്കേ അമേരിക്കയില്‍ ജനിച്ച ആദ്യത്തെ പോപ്പായി പോപ്പ് ലിയോ പതിനാലാമന്‍ മാറി. കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയാണ് പോപ്പ് ലിയോ പതിനാലാമന്‍.
വത്തിക്കാനില്‍ വെളുത്ത പുക ഉയര്‍ന്നതോടെ പുതിയ മാര്‍പാപ്പയെ കാത്തിരുന്ന വിശ്വാസികള്‍ ഏറെ സന്തോഷത്തിലായിരുന്നു. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്ന സൂചന നല്‍കി കോണ്‍ക്ലേവ് നടന്ന സിസ്റ്റൈന്‍ ചാപ്പല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു. നാലാമത്തെ തിരഞ്ഞെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്.