രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ദീപിക പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്ന ഡോ. പി.കെ. ഏബ്രാഹാം നിര്യാതനായി. ബാംഗളുരു സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏപ്രില്‍ ആറിന് ശനിയാഴ്ച കളമശേരി ശാന്തിനഗറിലെ ഹൗസ് നമ്പര്‍ നമ്പര്‍ 68-ല്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാവും. അതിനുശേഷം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം കാക്കനാട് വിജോ ഭവനില്‍.
ട്രൂകോട്ട് പെയിന്റ്‌സിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും തിരുവല്ല മാക്ഫാസ്റ്റിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഹര്‍ ആനന്ദ് പബ്ലിക്കേഷന്‍സില്‍ ഓതര്‍ ആയിരുന്നു. എഫ്എസിടി മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ദീര്‍ഘകാലം ജോലി നോക്കിയിരുന്നു.