കൊച്ചി : 2026-ല്‍ ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍ കോര്‍പ്പറേഷന്‍.2023-ല്‍ രാജ്യത്ത് ഗവേഷണ വികസന കേന്ദ്രം സ്ഥാപിതമായതിനെത്തുടര്‍ന്ന്, ഈ സംരംഭത്തിലൂടെ പയനിയര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സാന്നിധ്യവും വര്‍ധിപ്പിക്കും. കൂടാതെ, പുറത്തുനിന്നുള്ള എക്‌സിക്യൂട്ടീവുകളെയും വ്യവസായ വിദഗ്ധരെയും കൊണ്ടുവരികയും ഇന്ത്യയിലും ജര്‍മ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ആഗോളതലത്തില്‍ ഒരു പ്രധാന സ്ഥാനം കൈവരിക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണ്.
ജപ്പാന് പുറത്തുള്ള പ്രധാന വിപണികളിലൊന്നായാണ് പയനിയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. പ്രാദേശിക കരാറുകാരുമായി സഹകരിച്ച് കാര്‍ ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക ഉല്‍പ്പാദനം ആരംഭിക്കുക, ബി2ബി വില്‍പ്പന, ഗവേഷണ വികസനം മുതല്‍ നിര്‍മ്മാണം, പോസ്റ്റ്-ഡെലിവറി പിന്തുണ വരെയുള്ള കാര്യങ്ങള്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഓട്ടോമോട്ടീവുകള്‍ക്കായുള്ള ഡിസ്‌പ്ലേ ഓഡിയോ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് പ്രാദേശിക ഉല്‍പ്പാദനം ആരംഭിക്കുക, കൂടാതെ ഫാക്ടറി ഇന്‍സ്റ്റാളേഷനും റീട്ടെയില്‍ ചാനലുകള്‍ക്കുമായി വിശാലമായ ഇന്‍-കാര്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തുന്നതിനായി ഉല്‍പ്പാദനത്തിന്റെ വ്യാപ്തി വികസിപ്പിക്കുന്നതും കമ്പനി പരിഗണിക്കും. പ്രാദേശിക ഉല്‍പാദനം ആരംഭിക്കുന്നത് സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ” യുടെ ഭാഗം കൂടിയാണ്.
ഇന്ത്യയില്‍ കാറുകള്‍ക്കുള്ളിലെ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. അതിവേഗം വളരുന്ന ഇന്ത്യന്‍ വാഹന വ്യവസായത്തിലെ പ്രധാനികളില്‍ ഒരാളായി പയനിയര്‍ മാറുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഞങ്ങളുടെ ആഗോള ബിസിനസിന്റെ വളര്‍ച്ചയെ നയിക്കുകുന്നതിലെക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണിതെന്ന് പയനിയര്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും സിഇഒയുമായ ഷിരോ യഹാര പറഞ്ഞു.
പ്രാദേശിക വാഹന നിര്‍മ്മാതാക്കളുമായി അടുത്ത പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഞങ്ങള്‍ വിപുലമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുമെന്ന് പയനിയര്‍ ഇന്ത്യ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അനികേത് കുല്‍ക്കര്‍ണി പറഞ്ഞു