കൊച്ചി: കള്ളനോട്ടുമായി പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ ബംഗ്ലാദേശ് സ്വദേശി 15 വർഷമായി താമസിക്കുന്നത് കേരളത്തില്‍. അലൈപ്പൂർ സ്വദേശി സലിം മണ്ഡലിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. റൂറല്‍ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പ്രതി ഇക്കാര്യങ്ങള്‍ സമ്മതിച്ചത്.
18 വർഷം മുൻപാണ് ഇന്ത്യയില്‍ എത്തിയത്. ബംഗാളില്‍ നിന്നാണ് ഇയാള്‍ ഇന്ത്യൻ പാസ്‍പോർട്ടും ആധാർ കാർഡും എടുത്തത്. പാസ്‍പോർട്ടില്‍ ബംഗ്ലാദേശ് വിസ പതിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പ്രതി ബംഗ്ലാദേശില്‍ പോയി വന്നിരുന്നത്. കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ബംഗ്ലാദേശില്‍ എത്തിക്കും. ഇത് വിറ്റുകിട്ടുന്ന പണം കള്ളനോട്ടായാണ് കേരളത്തില്‍ എത്തിച്ചിരുന്നത്.