നടി പാര്‍വതി നായര്‍ വിവാഹിതയായി

Breaking Kerala Local News Uncategorized

തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ വരൻ. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നടി പാര്‍വതി നായരുടെ വിവാഹ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്.വ്യവസായിയാണ് താരത്തിന്റെ വരൻ. വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും നേരത്തെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു മനോഹരമായ കുറിപ്പും ഫോട്ടോയ്‍ക്കൊപ്പം എഴുതിയിരുന്നു. എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും പാര്‍വതി നായര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *