പറവൂർ എസ്എൻഡിപി യൂണിയന്റെ ശ്രീനാരായണ ദർശനോത്സവം

Kerala Uncategorized

പറവൂർ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ മെയ് 9, 10,11 വെള്ളി,ശനി, ഞായർ തീയതികളിൽ എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ മൂന്നാം ദിനമായ മെയ്‌ 11 ഞായറാഴ്ച യൂണിയൻ വൈദിക യോഗത്തിന്റെ കാർമികത്വത്തിൽ രാവിലെ 6 30ന് പൂജാദി കർമ്മങ്ങളുടെ ആരംഭം കുറിച്ചു തുടർന്ന് 9 30ന് കാരുമാത്ര വിജയൻ തന്ത്രികൾ നടത്തിയ പ്രഭാഷണത്തിനു ശേഷം കലാമണ്ഡലം ഡോ. ധനുഷ സന്യാൽ അണിയിച്ചൊരുക്കി യൂണിയനിലെ 72 ശാഖാകളിലെയും കലാകാരികൾ പങ്കെടുത്ത ദൈവദശക നിർത്താശില്പം ദർശനോത്സവ വേദിയിൽ അരങ്ങേറി. 11 മണിക്ക് ദർശനോത്സവം ഉദ്ഘാടന സമ്മേളനം ഗുരുസ്മരണയോടെ ആരംഭിച്ചു. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ പിഎസ് ജയരാജ് ആമുഖ പ്രസംഗവും യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതവും ആശംസിച്ചു. യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ബഹുമാനപ്പെട്ട എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ദർശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായ ബഹുമാനപ്പെട്ട നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് യോഗ നേതൃത്വത്തിൽ 30 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി ആദരിച്ചു . പറവൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ശ്രീ ടി വി നിധിൻ മുഖ്യപ്രഭാഷണവും ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ കെ പി വിശ്വനാഥൻ ദർശനോത്സവ സന്ദേശവും നൽകി. എസ്എൻഡിപി യോഗം കൗൺസിലിൽ ശ്രീമതി ഷീബ ടീച്ചർ അനുഗ്രഹപ്രഭാഷണവും എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ എം പി ബിനു സംഘടന സന്ദേശവും യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ശ്രീ ഡി ബാബു ഗുരുദേവ സന്ദേശവും നൽകി. പെൻഷനേഴ്സ് ഫോറം കേന്ദ്ര സമിതി ശ്രീമതി ഐഷ ടീച്ചർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ഡി പ്രസന്നകുമാർ, ശ്രീ കണ്ണൻ കൂട്ടുകാട്, ശ്രീ വി പി ഷാജി,ശ്രീ കെ ബി സുഭാഷ്, വി എൻ നാഗേഷ്, ശ്രീ ടി എം ദിലീപ്, സൈബർ സേന ശ്രീ പ്രശാന്ത് കരിമ്പാടം, വൈദികയോഗം സെക്രട്ടറി ശ്രീ ബിബിൻ രാജ് ശാന്തി, എംപ്ലോയിസ് ഫോറം കേന്ദ്രസമിതി ശ്രീ ബിബിൻ ബാബു, എം എഫ് ഐ കോഡിനേറ്റർ ജോഷി പല്ലേക്കാട്ട് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . ദർശനോവസവം ചീഫ് കോഡിനേറ്റർ ശ്രീ എം കെ ആഷിക് കൃതജ്ഞത അർപ്പിച്ച് സംസാരിക്കുന്നതോടെ യോഗ പരിപാടികൾ അവസാനിച്ചു. ശേഷം 2. 30 ന് യൂണിയന്റെ കീഴിലുള്ള വിവിധ ശാഖ യോഗങ്ങളിൽ നിന്നുള്ള കലാകാരികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് 6 ന് പൂജാ സമർപ്പണത്തോടെ ദശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *