നോർത്ത് പറവൂർ :നന്ത്യാട്ടുകുന്നം ഗവ എൽപി സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പ് മാർ ഗ്രിഗോറിയോസ് സ്കൂൾ ബസ് ഇടിച്ചു തകർന്നു വീണത് പുതുക്കി പണിതു. യാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാതെ വളരെ മോശമായ രീതിയിലാണ് ബസ് സ്റ്റോപ്പ് പുനരുദ്ധരിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. 3 പേർക്ക് പരിക്കേറ്റ സംഭവമായിരുന്നു അത്.സ്കൂളിന്റെ സമീപം തന്നെയുള്ള ബസ് സ്റ്റോപ്പ് കെട്ടിടം ആണ് തകർന്ന് വീണത്. അധികാരികൾ ബസ് സ്റ്റോപ്പ് കെട്ടിടം പരിശോധിച്ച് വേണ്ടത്ര സുരക്ഷിതത്വത്തോടെ ബസ് സ്റ്റോപ്പ് കെട്ടിടം ക്രമീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.