മുഹമ്മദ് നബിയുടെ 1499 -ാമത് ജന്മദിനത്തോടനുബന്ധിച്ച് പറവൂർ മേഖലയിലെ 52 മഹല്ല് ജമാഅത്ത് പള്ളികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിക്കപ്പെടുന്ന പ്രവാചക പ്രകീർത്തക സംഗമം മിലാദ് കോൺഫറൻസ് സെപ്റ്റംബർ 29 ഞായറാഴ്ച പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടക്കുന്നു. ഇതുമായ ബന്ധപ്പെട്ട് ചേർന്ന പത്രസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ അബ്ദുൾ ലത്തീഫ് അഹ്സനി, ജനറൽ കൺവീനർ സലാം കൈതാരം ഫിനാൻസ് കമ്മിറ്റി കൺവീനർ പി.എം ഹസ്സൻ നീറിക്കോട്, ചിറ്റാറ്റുകര പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ വി.എ താജുദീൻ, ജോ.കൺവീനർ സി.കെ അബ്ദുൾ റഷീദ്, ഓഫീസ് സെക്രട്ടറി അൻവർഷാ മഹ്ളരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ , മുൻ മന്ത്രി S. ശർമ്മ, ടി.എ അഹമ്മദ് കബീർ,ഇസ്മായിൽ ഫൈസി, മുഹമ്മദ് തൗഫീഖ് മൗലവി അൽ ബാഖവി, ബഷീർ വഹബി അടിമാലി , ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം എന്നിവർ പങ്കെടുത്ത് സംസാരിക്കും.