എറണാകുളം: കുടുംബപ്രശ്നങ്ങളെത്തുടർന്ന് നാല് വയസുകാരിയെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി. കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നൽകിയത്.നോർത്ത് പറവൂരിലാണ് ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മർദ്ദിച്ച ശേഷമാണ് കുഞ്ഞുമായി കടന്നത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ നോർത്ത് പറവൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ദമ്പതികൾ തമ്മിലുള്ള പ്രശ്നമാണ് തട്ടിക്കൊണ്ടുപോകാൻ കാരണം എന്നാണ് വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ദമ്പതികൾ അകന്ന് കഴിയുകയായിരുന്നു.കുട്ടിയുടെ അമ്മ വിദേശത്താണ്. മുത്തിശ്ശിയാണ് കുഞ്ഞിനെ സംരക്ഷിച്ചിരുന്നത്. അതിക്രമിച്ച് വീട്ടിൽ കയറിയ പ്രതി മുത്തശ്ശിയെ മർദ്ദിച്ച ശേഷം കുട്ടിയുമായി കടന്നുകളയുകയായിരുന്നു.
പറവൂരിൽ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി
