പ്രശസ്ത ഐടി കമ്പനിയായ യു എസ് ടി യുടെ സ്ഥാപക മേധാവിയും പറവൂർ ബോയ്സിലെ പൂർവ്വ വിദ്യാർത്ഥിയുമായ ജി എ മേനോൻ അവർകളോടുള്ള ആദരസൂചകമായാണ് കമ്പനിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. ജൂലൈ 2 ന് 25 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്. അതോടൊപ്പം തന്നെ കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും 33 ലക്ഷം രൂപ സ്കൂൾ ഗ്രൗണ്ടിന്റെ വികസനത്തിനായി കമ്പനി വകയിരുത്തിയതിന്റെ കരാറും ഒപ്പു വച്ചു.
കമ്പനിയുടെ ചീഫ് വാല്യൂ ഓഫീസർ സുനിൽ ബാലകൃഷ്ണൻ, എച്ച് എം എ എസ് സിനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. അലൂമിനി ഭാരവാഹികളും പി ടി എ എസ് എം സി ഭാരവാഹികളും, നഗര സഭാ പ്രതിനിധികളും അധ്യാപകരും സന്നിഹിതരായിരുന്നു.
അവാർഡ് വിതരണ ചടങ്ങിൽ നഗര സഭ ചെയർമാൻ എം ജെ രാജു അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിധിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എസ് അനിൽ കുമാർ, കൌൺസിലർമാരായ വനജ ശശികുമാർ, നിമിഷ, സ്കൂൾ ഹെഡ്മിസ്ട്രസ് സിനി എ എസ്, പ്രിൻസിപ്പാൾ വീണ എസ് വി, പിടിഎ പ്രസിഡണ്ട് പി എസ് എം അഷറഫ്, എസ് എം സി ചെയർമാൻ എം ജെ വിനു, പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ എൻ എം പിയേഴ്‌സൺ ,ശതോത്തര സുവർണ്ണ ജൂബിലി ചെയർമാൻ രമേശ് ഡി കുറുപ്പ് , പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി സി എ രാജീവ് , പബ്ലിസിറ്റി ചെയർമാൻ പറവൂർ ജ്യോതിസ്, കമ്പനി പ്രതിനിധികളായ സോഫി ജാനറ്റ്, വിനീത് മോഹനൻ, നിപുൺ വർമ്മ, രാമു കൃഷ്ണൻ, ഷൈൻ അബ്ദുൾ റഷീദ്, ലക്ഷ്മി മേനോൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്സ് കൂടി സംഘടിപ്പിച്ചു. സുധീപ് സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.