പറവൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സർഗ്ഗോത്സവം – അരങ്ങ് – 2025 പറവൂർ ടൗൺ ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത വിജയൻ അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ എം.ജെ രാജു , കൗൺസിലർമാരായ അനുവട്ടത്തറ, ഗീത ബാബു, ആശ മുരളി, സി.ഡി.എസ് ഭാരവാഹികളായ രാജി ജിജീഷ്, ഇ.വി രമണി എന്നിവർ സംസാരിച്ചു. തുടർന്ന് കലാ- സഹിത്യ മത്സരങ്ങൾ നടന്നു.
സി.ഡി.എസ് “അരങ്ങ് ” 2025
