പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ ശ്രീനാരായണദർശനോത്സവത്തിന് തുടക്കം

Uncategorized

പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി പറവൂർ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ശ്രീനാരായണദർശനോത്സവത്തിന് ആരംഭം കുറിച്ചു കൊണ്ട് എസ്.എൻ.ഡി. പി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്തു. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. യോഗം കൗൺസിലർ ഷീബ ടീച്ചർ ,യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി ,യോഗം ഡയറക്ടർമാരായ ജയരാജ് പി എസ് , ബിനു എം.പി , യൂണിയൻ കൗൺസിലർമാരായ ഡി പ്രകുമാർ , കണ്ണൻ കൂട്ടുകാട് ,കെ ബി സുബാഷ്, ടി എം ദിലീപ് എംപ്ലോയീസ് ഫോറം ജില്ലാ കമ്മിറ്റി എം.കെ സജീവ്, അഡ്വക്കേറ്റ് പ്രവീൺ തങ്കപ്പൻ ,അഖിൽ ബിനു, എം ആർ സുദർശനൻ ,പി ടി ശിവസുതൻ, അഖിൽ ശാന്തി ,പി എസ് ഗുരുദേവൻ ,ദോസൻ , ഷൈജാമുരുളീധരൻ എന്നിവർ സംസാരിച്ചു. റിട്ടേർഡ് ഡി ജി പി അലക്സാണ്ടർ ജേക്കബ് ,പിറവം ആദിശങ്കരനിലയം സ്വാമിനി നിത്യചിന്മയി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *