പാലക്കാട്: മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഫ് മാന്തിയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
‘സന്ദീപ് വാര്യർ ചീള് കേസാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ബലിദാനികളെയാണ് ബിജെപി വഞ്ചിച്ചിരിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല. എന്നാലിപ്പോള്‍ അദ്ദേഹം രാജിവെക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”- സന്ദീപ് വാര്യര്‍ പറഞ്ഞു.
പാൽ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പാർലമെന്റിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ. ഇങ്ങനെ കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതിക്കൊടുത്ത നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രനെയും അദ്ദേഹത്തിന്റെ ടീമിനേയും മാരാർജി ഭവനിൽ നിന്ന് അടിച്ചുപുറത്താക്കി ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ആ പാർട്ടി രക്ഷപ്പെടില്ല’- സന്ദീപ് പറഞ്ഞു.