ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് സൈന്യം അറിയിച്ചു. വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും സൈന്യം പറഞ്ഞു. 33 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടുവെന്നും എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്ന് പാക് ലെഫ്. ജനറല്‍ ഷെരീഫ് വീഡിയോ പ്രസ്താവനയിലൂടെ അറിയിചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന്റെ പിന്നില്‍. ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പാകിസ്താൻ റെയിൽവേ അറിയിച്ചിരുന്നു. 30 സൈനികരെ വധിച്ചാണ് ട്രെയിനിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്.