ഡൽഹി : ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളോട് പാക് ഉള്ളടക്കം തടയാൻ ഐടി മന്ത്രാലയം നിർദ്ദേശിച്ചു.പാകിസ്ഥാനിൽ നിന്നുള്ള വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നത് കേന്ദ്രം നിരോധിച്ചു.