വണ്‍പ്ലസ് 13 ഫ്ലാഗ്‌ഷിപ്പ് ഇന്ത്യയില്‍ പുറത്തിറക്കുവാൻ ഒരുങ്ങുന്നു

National

ദില്ലി :ചൈനീസ് സ്‌മാര്‍ട്ട‌്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ്, വണ്‍പ്ലസ് 13 ഫ്ലാഗ്‌ഷിപ്പ് ഇന്ത്യയില്‍ പുറത്തിറക്കുവാൻ ഒരുങ്ങുന്നു .2023 ഒക്ടോബര്‍ 31ന് ചൈനയില്‍ പുറത്തിറക്കിയ ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും എന്നാണ് നേരത്തെ കമ്പനി പറഞ്ഞിരുന്നത് . എന്നാല്‍ വണ്‍പ്ലസ് 13 ഇന്ത്യയിലെത്താന്‍ 2025 വരെ കാത്തിരിക്കണം .

വണ്‍പ്ലസ് 13 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണ്‍ 2025 ജനുവരിയിലായിരിക്കും ഇന്ത്യയിലും ആഗോള വിപണിയിലും എത്തുക. വാര്‍ത്താക്കുറിപ്പിലൂടെയാണ് വണ്‍പ്ലസ് അധികൃതര്‍  ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് കളര്‍ വേരിയന്‍റു കളിലായിരിക്കും ഫോണ്‍ വരിക. ക്വാല്‍കോമിന്‍റെ പുതിയ സ്‌നാപ്‌ ഡ്രാഗണ്‍ 8 എലൈറ്റ് എസ്ഒസി ചിപ്പില്‍ അണിയിച്ചൊരുക്കുന്ന ആദ്യ സ്‌മാര്‍ട്ട്ഫോണുകളിലൊന്നായിരിക്കും വണ്‍പ്ലസ് 13. ഐപി68, ഐപി69 റേറ്റിംഗോടെയാണ് ഫോണിന്‍റെ വരവ്. വണ്‍പ്ലസ് 13 പുറത്തിറക്കാന്‍ പ്രത്യേക മൈക്രോസൈറ്റ് തന്നെ കമ്പനി സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *