കൊച്ചി: ഒല ഇലക്ട്രിക് സ്‌കൂട്ടറുള്‍ക്കായി രാജ്യത്താകെ പുതിയ 3200 സ്റ്റോറുകള്‍ തുറന്നു. ഇതോടെ ഒല സ്റ്റോറുകളുടെ എണ്ണം 4000 ആയി ഉയര്‍ന്നു. ഇലക്ട്രിക് വാഹന മേഖലയിലെ സര്‍വകാല റെക്കോര്‍ഡാണിത്. പുതുതായി കൂടുതല്‍ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ക്കൂടി ഒലയുടെ സ്റ്റോറുകള്‍ തുറന്നുവരുകയാണ്. സ്‌റ്റോറുകള്‍ക്കൊപ്പം സര്‍വിസ് സെന്ററുകളുമുണ്ട്. ഒല വികസനത്തിന്റെ ഭാഗമായി എറണാകുളം കരിങ്ങാചിറയിലും സ്റ്റോര്‍ തുറന്നിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ഭാഗമായി എസ്1 മോഡലുകള്‍ക്ക് 25,000 രൂപ വരെ ഗുണംലഭിക്കുന്ന ഓഫറുകള്‍ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഒല എസ്1 എക്‌സിന് 7,000 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് ഉണ്ട്. ഇതുകൂടാതെ തെരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 5,000 രൂപ ഉള്‍പ്പെടെ 18,000 രൂപയുടെ അനുകൂല്യങ്ങള്‍ എസ്1 എക്‌സ് വിഭാഗത്തില്‍ നേടാം.
സ്റ്റോറുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 24 ഗോള്‍ഡ് പ്ലേറ്റ് എലമെന്റുകളുമായി ഒല എസ്1 പ്രൊ സോന കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പ്രിമിയം റൈഡിങ് അനുഭവം നല്‍കുന്ന സോനയില്‍ മൂവ് ഒഎസ് ആന്‍ഡ്രോയ്ഡ് ഡാഷ്‌ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു. മൂവ് ഒഎസ് 5ല്‍ ഗ്രൂപ്പ് നാവിഗേഷന്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ്, റോഡ് ട്രിപ്പ് മോഡ്, സ്മാര്‍ട്ട് ചാര്‍ജിങ്, സ്മാര്‍ട്ട് പാര്‍ക്ക്, ടിപിഎംഎസ് അലേര്‍ട്ട് തുടങ്ങിയവ സാധ്യമാണ്. ഈയിടെ 39,999 രൂപയില്‍ തുടങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളായ ഒല ഗിഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.