ഭ്രമയുഗം ടീമിനൊപ്പം ഇനി പ്രണവ് മോഹൻലാലും; NSS2 ന്‍റെ ചിത്രീകരണം തുടങ്ങി

Kerala Uncategorized

ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് NSS2 ന്‍റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്.

നിർമാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്നു നൽകുന്നതിലും നിർണ്ണായകമായ ശക്തിയായി മാറിയത് വളരെ പെട്ടെന്നാണ്. അതിന്‍റെ തുടർച്ചയായാണ് സംവിധായകൻ രാഹുൽ സദാശിവനുമായി വീണ്ടും കൈകോർക്കുന്നതും പ്രണവ് മോഹൻലാലുമായി തങ്ങളുടെ പുതിയ വമ്പൻ ചിത്രത്തിനായി ഒരുങ്ങുന്നതും.

Leave a Reply

Your email address will not be published. Required fields are marked *