പറവൂർ: ഈശ്വര ചൈതന്യം നിറഞ്ഞുനിൽക്കുന്ന വയോജനങ്ങൾക്കായി സേവനം ചെയ്യുക എന്നത് യഥാർത്ഥത്തിൽ ഈശ്വര സേവ തന്നെയാണെന്ന് എം.സി. സാബു ശാന്തി അഭിപ്രായപ്പെട്ടു. മടപ്ലാതുരുത്ത് തറവാട് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച വയോജന ക്ലബ്ബ് അംഗങ്ങളുടെ റംസാൻ വിഷു ഈസ്റ്റർ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സൊസൈറ്റി പ്രസിഡൻ്റ് ജോജോമനക്കിൽ അധ്യക്ഷത വഹിച്ചു. എം എസ് രാധാകൃഷ്ണൻ വി.എസ്.സാമിനാഥൻ, വി. എസ്. മരളീധരൻ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റ സെക്രട്ടറി ഷീലജൂസ മനക്കിൽ സ്വാഗതവും സീന സോളമൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും സമ്മാനങ്ങൾ നൽകി. ക്ലബ്ബ് അംഗളിൽ നിന്നും മരണംമൂലം വേർപിരിഞ്ഞ നാലുപേർക്ക് അനുശോചനം രേഖപ്പെടുത്തി .
ചിത്രം. മടപ്ലാതുരുത്ത് തറവാട് വയോജന റംസാൻ വിഷു ഈസ്റ്റർ സംഗമം എം.സി. സാബുശാന്തി ഉത്ഘാടനം ചെയ്യുന്നു വിമല ദാമോധരൻ, സന്തോഷ് അന്തിക്കാട് മുരളീധരൻ വി.എസ്. ജോജോമനക്കിൽ, ഷീല ജുസ മനക്കിൽ, സീന സോളമൻ, രാജേഷ്, ഗേളി ജോയി, പങ്കജം ഇട്ടിത്തറ എന്നിവർ സമീപം