പറവൂർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് നയിക്കുന്ന സഹോദര്യ കേരളാ പദയാത്രക്ക് പറവൂരിൽസ്വീകരണം നൽകി. പറവൂർ വെടിമറയിൽ പറവൂർ മണ്ഡലം പ്രസിഡൻ്റ് Ky ഇബ്രാഹിം സ്വീകരണം നൽകി. വെടിമറയിൽ നിന്ന് ആരംഭിച്ച പദയാത്രക്ക് വിവിധസ്ഥലങ്ങളിൽ ഭൂസമരക്കാർ, കൂട്ടികൾ, fITU ഓട്ടോ തൊഴിലാളികൾ, എന്നിവരുടെ സ്വീകരണം ലഭിച്ചു. പറവൂർ നമ്പൂരിയച്ചൻ ആലിന് സമീപം സമാപിച്ച പദയാത്രയുടെസമാപനത്തിന് മണ്ഡലം പ്രസിഡൻ്റ് Ky ഇബ്രാഹിം അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി ജ്യോതി വാസ്പറവൂർ, സംസ്ഥാന കമിറ്റി അംഗം അസൂറ ടീച്ചർ, എറണാകുളം ജില്ലാ പ്രസിഡൻ്റ് സമദ് നെടുമ്പാശ്ശേരി ,കോട്ടുവള്ളി പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ സുമയ്യ അൻസാർഎന്നിവർ സംസാരിച്ചു.പറവൂർ മണ്ഡലത്തിലെ 17 യൂണിറ്റുകളിലെ പ്രസിഡൻ്റുമാർ, ഫ്രട്ടേണിറ്റി വുമൺ ജസ്റ്റിസ്, പ്രവാസി വെൽഫെയർ , fITU , എന്നിവയുടെ നേതാക്കൾ പ്രസിഡൻ്റിന് സ്വീകരണം നൽകി.മണ്ഡലം സെക്രട്ടറി OA നാസർ സ്വാഗതവും , ജില്ലാ കമിറ്റി അംഗം ഷെഫ്രിൻ നന്ദിയും പറഞ്ഞു.
സാഹോദര്യ കേരള പദയാത്രക്ക് പറവൂരിൽ സ്വീകരണം
