നോർത്ത് പറവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതോത്തര സുവർണ്ണ ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന മർട്ടി പർപ്പസ് മന്ദിരത്തിന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ശിലാസ്ഥാപനം നടത്തി. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം.ജെ. രാജു. വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൻ കെ.ജെ. ഷൈൻ, പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, വാർഡ് കൗൺസിലർ ഇ.ജി ശശി, പ്രതിപക്ഷ ലീഡർ ടി.വി നിഥിൻ, പി.ടി.എ. പ്രസിഡൻ്റ് പി.എസ്. മുഹമ്മദ് അഷറഫ്, പ്രിൻസിപ്പാൾ പി.ജി സ്മിതദേവി, ഹെഡ്മിസ്ട്രസ് എ.എസ്. സിനി,എക്സി. എഞ്ചിനീയർ ജെസ്സിമോൾ ജോഷ്വ , കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.