നോർത്ത് പറവൂർ ചെറിയ പല്ലംതുരുത്ത് സംഗമം റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ പൾമോണോളജി മെഡിക്കൽ ക്യാമ്പ് നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് ജോണി ഉറുമ്പത്ത് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ട്രസ്റ്റ് പ്രതിനിധി വി.എസ് ബൈജു, റെസി അസോ. ഭാരവാഹികളായ സെക്രട്ടറി തോമസ് വേലിക്കകത്ത്, ഖജാൻജി ജോജ്ജ് പെരിങ്ങാല, കെ.വി. വാസുദേവൻ,വേണു ഗോപാലൻ കടവലൂർ, ജോയി വടക്കുംഞ്ചേരി, രാജേന്ദ്രൻ മാലിൽ,സന്തോഷ് തച്ചോറ തുടങ്ങിയവർ സംസാരിച്ചു.