വൈക്കം: ലിസ്റ്റിൻ സ്റ്റിഫന്‍റെ മാജിക് ഫ്രൈംസ് നിര്‍മ്മിക്കുന്ന ബേബി ഗേളിന്‍റെ സെക്കന്‍റ് ഷെഡ്യൂളിൽ ജോയിൻ ചെയ്ത് നടന്‍ നിവിൻ പോളി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമ്മയാണ്.
അതേസമയം നിര്‍മ്മാതാക്കള്‍ തന്നെയാണ് വൈക്കത്ത് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിവിന്‍ പോളി എത്തിയ വീഡിയോ പുറത്തുവിട്ടിരുന്നത്. പ്രിന്‍സ് ആന്‍റ് ഫാമിലി എന്ന ചിത്രത്തിന്‍റെ ചടങ്ങിനിടെ ലിസ്റ്റിൻ നടത്തിയ പരാമര്‍ശം നിവിനെ ഉദ്ദേശിച്ചാണ് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.