അതിര്‍ത്തി കടക്കാന്‍ ശ്രമം: പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി

National Uncategorized

ന്യൂഡല്‍ഹി: രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന അതിര്‍ത്തിരക്ഷാ സേനയിലെ ഒരു ജവാന്‍ പാകിസ്താന്റെ കസ്റ്റഡിയിലാവുകയും ചെയ്തയിരുന്നു. 182-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി.കെ സിങ്ങിനെയാണ് ഏപ്രില്‍ 23-ന് ഫിറോസ്പുര്‍ അതിര്‍ത്തിക്കു സമീപത്തു നിന്നും പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് പാക് റേഞ്ചര്‍ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *