ദോഹ: കരിയറില്‍ ആദ്യമായി 90 മീറ്റര്‍ ദൂരം മറികടന്ന് ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലിലെ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് 27 കാരനായ അദ്ദേഹം 90.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞത്. വര്‍ഷങ്ങളായി 90 മീറ്ററെന്ന നിര്‍ണായക ദൂരം താണ്ടാന്‍ നീരജ് ശ്രമിച്ചുവരികയായിരുന്നു. റെക്കോഡ് പ്രകടനത്തിനിടയിലും ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ കൊണ്ട് നീരജിന് തൃപ്തിപ്പെടേണ്ടി വന്നു. 91.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് സ്വര്‍ണം.
90 മീറ്റര്‍ ദൂരം മറികടന്ന് ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍താരം നീരജ് ചോപ്ര
