മകൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നാഗാർജുന. നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശോഭിതയ്ക്ക് ഒരു വേഷമുണ്ടായിരുന്നു.വ്യാഴാഴ്ച രാവിലെ 9.42 ന് വിവാഹനിശ്ചയം നടന്നു എന്നാണ് നാഗാർജുന നൽകുന്ന വിവരം. കുടുംബത്തിലേക്ക് ശോഭിതയെ സ്വീകരിക്കുന്നതിലെ സന്തോഷം നാഗാർജുനയുടെ വാക്കുകളിൽ പ്രകടം.