നന്ത്യാട്ടു കുന്നം SNV സംസ്കൃത സ്കൂളിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ വോളി ബോൾ അക്കാദമി 4ാം വർഷത്തിലേക്ക് പ്രവേശിക്കു ബോൾ നേട്ടങ്ങളുടെ പട്ടികയാണ് ഇവിടുത്തെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പറയാനുള്ളത്. ഇതിനോടകം തന്നെ ദേശീയ ടീമിൽ 3വർഷം കൊണ്ട് 12 ഓളം ദേശീയ താരങ്ങളെ അക്കാദമിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞും 50 ഓളം പേർ സംസ്ഥാന തലത്തിൽ ലും 60 ഓളം പേർ ജില്ല ടീമിലും ഇടം നേടിയവർ വരെ അക്കാദമിയിൽ നിന്നും ഉണ്ട്. 2024 – 25 വർഷത്തിൽ ദേശീയ സ്കൂൾ ഗെയിംസിൽ വോളി ബോളിൽ 6 ക്യാറ്റഗിയിൽ അതിൽ 3 കാറ്റഗറിയുടെ അതായത്. സീനിയർ പെൺ, സീനിയർ ആൺ, ജൂനിയർ ആൺ , വിഭാഗങ്ങളിൽ പങ്കെടുത്ത കേരള ടീമിന്റെ ക്യാപ്റ്റൻ മാരായി മൂത്തൂറ്റ് അക്കാദമിയുടെ താരങ്ങളായ അനുശ്രീ.എ.ആർ, നിസ്റ്റിൽ . സി.ബി. ജോസഫ് ഷൈവാൻ എന്നിവരായിരുന്നു. ഈ അപൂർവ്വ നേട്ടം കേരളത്തിൽ SNV വി യിൽ പ്രവർത്തി കുന്ന മുത്തുറ്റ് വോളി ബോൾ അക്കാദമിക്ക് മാത്രം മാണ്. ദിവസവും 4 കോർട്ടുകളിലായി രാവിലെയും വൈകും നേരവും ആൺ-പെൺ വിഭാഗത്തിലായി 100 കുട്ടികൾ പരിശീലനത്തിൽ ദിവസവും പങ്കെടുകുന്നുണ്ട്. അതിൽ 15 പേർക്ക് സൗജന്യമായി. ഹോസ്റ്റൽ സൗകരവും ഭക്ഷണവും സ്പോർട് കിറ്റും മുത്തുറ്റ് പാപ്പ ച്ചൻ ഗ്രൂപ്പ് നൽകി വരുന്നു. സ്പോർട് ഹോസ്റ്റലിൽ. കാസർകോഡ് മുതൽ തിരു വനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള കളിക്കാർ ഉൾപെട്ടിട്ടുണ്ട്.അന്തർദ്ദേശീയ വോളി ബോൾപരിശീലകരായസി.രാജൻ, സജീവ് വാസു, എംജി. രാഖി, അർജുൻ കെ.പി. എന്നിവരാണ് പരിശീലനത്തിൽ നേതൃത്യം വഹികുന്നത്. പിന്നോക്ക പ്രദേശങ്ങളായ , ചാത്തനാട്, ഏഴിക്കര,കൈതാരം, കെടാമംഗലം , തത്തപ്പിള്ളി, കൊടു വഴങ്ങാ , മാഞ്ഞാലി, മന്നം, പട്ടണം, വാവകാട് ചെറായി , കോട്ടുവള്ളി, നീണ്ടൂർ, എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ദിവസവും നടക്കുന്ന വോളി ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുത്തു വരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഉപയോഗിക്കാവുന്ന മൾട്ടി ജിം ഇവിടെ കുട്ടികൾക്കായിട്ടുണ്ട്. വരുംവർഷം 5 മുതൽ 10 വരെ പരിക്കുന്ന സകൂളിൽ പഠിക്കുന്ന (1650 കുട്ടികൾ,)എല്ലാ കുട്ടികളെയും വോളി ബോൾ പഠിപ്പിച്ച് അവരുടെ ശ്രദ്ധ വൈകും നേരങ്ങളിൽ വോളി ബോൾ എന്ന കായിക ലഹരിയിലേക്ക് മാറ്റുവാൻ അക്കാദമി ലക്ഷ്യമിടുന്നു.
SNV സ്കൂളിലെ മൂത്തുറ്റ് വോളി ബോൾ അക്കാദമി 4-ാം വർഷത്തിലേക്ക്
