മുംബൈ: മുംബൈയിലേക്ക് പ്രവേശിക്കുന്ന കാറുകൾക്ക് ഇനി ടോൾ നൽകേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. നിയമം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പ് മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നീക്കം പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് പ്രവേശിക്കുന്നതിനുള്ള അഞ്ച് ടോൾ ബൂത്തുകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി ടോൾ നൽകാതെ സഞ്ചരിക്കാം
ഇത് യാത്രക്കാരുടെ സമയം ലാഭിക്കുകയും മലിനീകരണവും ട്രാഫിക്ക് ബ്ലോക്ക് കുറയ്ക്കുകയും ചെയ്യും.