ഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ ശുപാർശകൾ നടപ്പാക്കണമെന്ന് കേരളത്തോടും തമിഴ്നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി രംഗത്ത്. ഡാമിൻറെ അറ്റകുറ്റപ്പണി അടക്കമുള്ള വിഷയങ്ങളിൽ സമിതിയുടെ ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നും സുപ്രീംകോടതി ചോദിച്ചു. അതേസമയം യോഗത്തിന് ശേഷവും ഒന്നും നടപ്പാക്കാൻ കഴിഞ്ഞില്ല എന്നും കേരളവും തമിഴ്നാടും ശുപാർശകൾ നടപ്പാക്കാൻ തയ്യാറാവണം എന്നും ഹർജി പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശ പ്രകാരമാണ് പുതിയ മേൽനോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ ശുപാർശകൾ നടപ്പാക്കണം; കേരളത്തോടും തമിഴ്നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി
