ലൈംഗികാതിക്രമക്കേസിൽ മുകേഷിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ അപ്പീലിനൊരുങ്ങുന്നു

Kerala

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ മുകേഷിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ അപ്പീലിനൊരുങ്ങുന്നു. വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം നൽകി.

കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വർഷങ്ങൾ പഴക്കമുള്ള കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുക. എറണാകുളം സെഷൻസ് കോടതിയാണ് മുകേഷ് ജാമ്യമനുവദിച്ചത്. ഇത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് അപ്പീലിൽ ചൂണ്ടിക്കാട്ടുക.പരാതിക്കാരിയായ നടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *