ന്യൂഡൽഹി :ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് റിലയാൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി പുറത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ ഗണ്യമായ ഇടിവ് വന്നതോടെയാണ് മുകേഷ് അംബാനി പട്ടികയിൽ നിന്ന് പുറത്തായത്. ഹുറുൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് അംബാനിയുടെ സമ്പത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടായിരിക്കുന്നതയാണ് റിപ്പോർട്ട്.
കടബാധ്യത വർധിച്ചതായും റിപ്പോർട്ട് ഉണ്ട്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരൻ എന്ന സ്ഥാനം അംബാനി നിലനിർത്തിയിട്ടുണ്ട്. ലോകസമ്പന്നരിൽ ഇലോൺ മസ്‌ക് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.