വർക്കല:പതിനെട്ടാമത് എം എസ് സുബ്ബലക്ഷ്മി സംഗീതോത്സവം ഈ വരുന്ന ഡിസംബർ 14 മുതൽ 19 വരെ വർക്കല ഗുഡ് ഷർട്ട് റോഡിലുള്ള എസ് ആർ മിനി ഹാളിൽ വച്ച് നടക്കും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്നസംഗീതോത്സവം അഡ്വ. വി. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യും.അക്കാദമി ഡയറക്ടർ എം ജയപ്രകാശ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ പി ചന്ദ്രമോഹൻ എം എസ് സുബ്ബലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ സംഗീതജ്ഞ ചെന്നൈ വിശാലാക്ഷി നിത്യാനന്ദ ഭദ്രദീപം കൊളുത്തും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോക്ടർ എം. ജയരാജു, വോയ്സ് ഓഫ് വർക്കല ജനറൽ കൺവീനർ ജോഷി ബാസു , പി രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിക്കും.14 ന് വിശാലാക്ഷി നിത്യാനന്ദ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 15 ന് ആനന്ദ് ഭൈരവ് ശർമ്മ അവതരിപ്പിക്കുന്ന വയലിൻ ഫ്ലൂട്ട് കച്ചേരിയും 16 ന് മൂഴിക്കുളം ഹരികൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 17 ന് പണ്ഡിറ്റ് രബീന്ദ്ര ഗോസ്വാമി (വാരാണസി ) അവതരിപ്പിക്കുന്ന സിത്താർ കച്ചേരിയും 18 ന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 19 ന് നടക്കുന്ന സമാപന സമ്മേളനം കേരള മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് എം എസ് സുബ്ബുലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റും ഉണ്ടായിരിക്കും. എല്ലാദിവസവും വൈകിട്ട് 5. 30 മുതൽ ആയിരിക്കും സംഗീത കച്ചേരി നടക്കുക. പ്രവേശനം സൗജന്യമായിരിക്കും. അഡ്വ. എസ് കൃഷ്ണകുമാർ, ചെയർമാൻ, എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ.
എം എസ് സുബ്ബുലക്ഷ്മി സംഗീതോത്സവം 14 മുതൽ
