തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ പൂർത്തിയായി. വൈകുന്നേരം നാല് മുതൽ നാലര മണി വരെയായിരുന്നു മോക് ഡ്രിൽ.
രാജ്യത്തെ 259 സിവിൽ ഡിഫൻസ് ജില്ലകളിലാണ് മോക് ഡ്രിൽ നടന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും മോക് ഡ്രിൽ നടത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 126 ഇടങ്ങളിലായാണ് മോക് ഡ്രിൽ നടത്തിയത്.