കൽപ്പറ്റ: മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയായ യുവതിയില്‍ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടില്‍ വി.എസ് രതീഷ്മോൻ(37) ആണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് അതി വിദഗ്ദമായി പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. യുവതിയില്‍ നിന്നും 85,000 രൂപയാണ് ഇയാള്‍ തട്ടിയത്.
മാട്രിമോണി വെബ്സൈറ്റിൽ വ്യാജ പ്രൊഫൈല്‍; യുവതിയിൽനിന്ന് 85,000 തട്ടിയ പ്രതി പിടിയിൽ
