പുതിയ മാർപാപ്പയായി ലിയോ പതിനാലാമൻ മെയ് 18ന് സ്ഥാനമേൽക്കും.കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാകും മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക. കത്തോലിക്ക സഭയുടെ 267ാം മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുമതലയേൽക്കുന്നത്.
യുഎസിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ.