വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പൽ കോണ്‍ക്ലേവ് മെയ് 7 ന് നടക്കുമെന്ന് റിപ്പോർട്ട്. വത്തിക്കാനിൽ നടന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ യോഗത്തിൽ പങ്കെടുക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.